KOYILANDY DIARY

The Perfect News Portal

വോളിബോൾ, ബാറ്റ്മിന്റൺ, ഫുട്ബോൾ ടൂർണമെൻ്റുകൾ സമാപിച്ചു

വോളിബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ ടൂർണമെൻ്റുകൾ സമാപിച്ചു.. നെഹ്‌റു യുവകേന്ദ്ര നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക്‌ വോളിബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ ടൂർണമെൻ്റുകൾ സമാപിച്ചു. യുണൈറ്റഡ് ക്ലബ്ബ് പന്തലായനിയും KFA കുറവങ്ങാടും തമ്മിൽ നടന്ന വോളിബാൾ മത്സരത്തിൽ യുണൈറ്റഡ് ക്ലബ്ബ് വിജയിച്ചു.
ബാറ്റ്മിന്റൺ ഉദ്ഘടനം നഗരസഭ കൗൺസിലർ വത്സരാജ് നടത്തി മൽസരത്തിൽ കൃഷ്ണൻ മേനോൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വിന്നേഴ്സ് ആവുകയും, ഗ്രാമദീപം ചേലിയ റണ്ണേഴ്സ് ആവുകയും ചെയ്തു. ഫുട്ബോൾ മത്സരം ഋഷിദാസ് കല്ലട് (മുൻ മഹാരാഷ്ട്ര ഫുട്ബോൾ താരം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ക്യാപ്റ്റൻ) ഉത്ഘടനം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ
ശ്രാവണം കഞ്ഞിലശ്ശേരി വിന്നേഴ്സ് ആവുകയും ഫിഷർമാൻ എഫ് സി റണ്ണേഴ്സ് ആവുകയും ചെയ്തു.
വിജയികൾക്കുള്ള സമാനദാനം ജീവ കാരുണ്യ പ്രവർത്തനത്തിനും മികച്ച സംഘാടകയ്ക്കുള്ള ഭാരതിയ ദളിത്‌ പുരസ്‌കാരം ലഭിച്ച SNDS ദേശിയ അധ്യക്ഷ ഷൈജ കൊടുവള്ളി നൽകി. നാഷണൽ യൂത്ത് കോർഡിനേറ്റർ അജയ്‌ദാസ് ബി എച്ച്, നഗരസഭ കൗൺസിലർ വത്സരാജ്, ഫുട്ബോൾ കോച്ച് വിനോദ്, വി. ടി  സുരേന്ദ്രൻ (പൊതു പ്രവർത്തകൻ)എന്നിവർ പങ്കെടുത്തു.