ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും കോൺഗ്രസ് സ്ഥാനാർത്ഥികളായേക്കും
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് സ്ഥാനാർത്ഥികളായി ഇരുവരും മത്സരിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്‌തി താരങ്ങൾ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് ഇരുവരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന വാർത്തകൾ സജീവമായത്.
Advertisements
രാഹുൽ ഗാന്ധിയോടൊപ്പമുള്ള ചിത്രങ്ങൾ കോൺഗ്രസ് സമൂഹ മാധ്യമങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടു. വിനേഷ് ഫോഗട്ട് ജുലാനയിൽ നിന്നും ബജ്റംഗ് പുനിയ ബാഡ്ലിയിൽ നിന്നും ജനവിധി തേടുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.