ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ പണികിട്ടും. കൊയിലാണ്ടിയിൽ 26 കേന്ദ്രങ്ങളിൽ CCTV
കൊയിലാണ്ടി: മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിച്ചോ.. കൊയിലാണ്ടി നഗരസഭയിലെ 26 കേന്ദ്രങ്ങളിൽ CCTV മിഴി തുറന്നു. മാലിന്യം വലിച്ചെറിയുന്നവർക്ക് 25000 രൂപവരെ പിഴ ഈടാക്കാനും നിശ്ചയിച്ചു. CCTV സ്ഥാപിക്കാനായി നഗരസഭ സ്വന്തം ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി ചെയർപേഴ്സൺ കെ.പി. സുധയും, വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറഞ്ഞു.
മാലിന്യമുക്തം നവകേരളം – നഗരസഭ ക്ലീൻ ആൻ്റ് ഗ്രീൻ സിറ്റി പദ്ധതിയുടെ ഭാഗമായാണ് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നഗര ഭരണാധികാരികളുടെയും ഹെൽത്ത് ഉദ്യോഗസ്ഥരുടെയും ഫോണിൽ 24 മണിക്കൂറും ദൃശ്യങ്ങൾ ലഭിക്കുന്ന കണക്ടീവിറ്റി സംവിധാനത്തിലൂടെയാണ് ഇതിൻ്റെ പ്രവർത്തനം.
Advertisements
ഇതോടെ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞട്ടത്തിനും മോഷ്ടാക്കളുടെ വിഹാരവും ഒരു പരിധിവരെ ഇല്ലാതാക്കാനാകുമെന്നാണ് കാണക്കുകൂട്ടുന്നത്.
ക്യാമറകൾ സ്ഥാപിച്ച സ്ഥലം:
- ആനക്കുളം ബസ്സ്സ്റ്റോപ്പിനു സമീപം
- ചിൽഡ്രൻസ് പാർക്കിന് സമീപം
- നെല്ല്യാടി പാലത്തിന് സമീപം
- നടേരി അക്വഡേറ്റിന് സമീപം
- കൊല്ലം മത്സ്യമാർക്കറ്റ്
- പന്തലായനി റോഡ്, മുത്താമ്പി റോഡ് ജംഗ്ഷൻ
- പെരുവട്ടൂർ ജംഗ്ഷൻ
- മുത്താമ്പി
- മഞ്ഞളാട് മല MCF
- കാവുംവട്ടം ജംഗ്ഷൻ
- അണേല കണ്ടൽ പാർക്ക്
- കണയങ്കോട് പാലത്തിന് സമീപം
- റെയിൽവേ ഓവർബ്രിഡ്‌ജിനുതാഴെ, കല്ല്യാൺ ബാറിന് സമീപം
- ഡോ: കെ.വി. സതീഷിൻ്റെ വീടിൻ്റെ പരിസരം
- എൽ.ഐ.സി റോഡിൽ സ്‌കൂൾ മതിലിന് സമീപം
- ഹാപ്പിനസ് പാർക്കിന് സമീപം
- ബസ്റ്റാൻ്റ് തുംമ്പൂർ മുഴിക്ക് സമീപം
- ബപ്പൻകാട് ടോൾബുത്തിന് സമീപം
- ബസ്റ്റാന്റ് പച്ചക്കറി വിപണന കേന്ദ്രത്തിന് സമീപം
- ബസ്റ്റാന്റ് കംഫർട്ട് സ്റ്റേഷന് മുൻവശം
- മീത്തലെക്കണ്ടി പള്ളിക്ക് സമീപം
- എൻ.എച്ച് ഹൈവേ ഹാർബർ ജംഗ്ഷൻ
- ഹാർബറിന് സമീപം
- സിവിൻ സ്റ്റേഷൻ സ്‌ന്ഹാരമത്തിന് സമീപം
- വിയ്യൂർ വില്ലേജ് ഓഫീസിന് സമീപം
- കൊല്ലം ചിറ ഗാന്ധി പ്രതിമയ്ക്ക് സമീപം. എന്നിവിടങ്ങളിലാണ് സിസിടിവി സ്ഥാപിച്ചത്.