KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ബൈപ്പാസിൽ വാഹനാപകടം; എട്ടുപേർക്ക് പരിക്ക്

.
.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പലർക്കും ഗുരുതരമായി പരിക്കേറ്റതായാണ് അറിയുന്നത്. ഇന്ന് രാവിലെ ഏകദേശം 10.30 ഓടെയാണ് അപകടം നടന്നത്. ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും തലകീഴായി മറിയുകയും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
.
.
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് അതിവേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share news
error: Content is protected !!