KOYILANDY DIARY.COM

The Perfect News Portal

മീനങ്ങാടിയിൽ കോവിഡ്; ഒരാൾ ക്വാറൻ്റൈനിലെന്ന് സൂചന

.

വയനാട് ജില്ലയിൽ ഭീതി പടർത്തി ഷി​ഗെല്ല വ്യാപനം തുടരുകയാണ്. ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി. ഇതിനിടെ മീനങ്ങാടിയിൽ കോവിഡ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. മീനങ്ങാടി പൊറക്കാടിയിൽ ഒരാളെ കോവിഡ് ലക്ഷണങ്ങളോടെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു എന്നാണ് സൂചന. റിപ്പോർട്ട് പുറത്തുവന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഒരാളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

 

എന്നാൽ ഇക്കാര്യം ആരോ​ഗ്യ വകുപ്പ് മറച്ചുവെയ്ക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മുൻകരുതൽ നടപടികൾ എടുക്കുന്നതിന് പകരം വിവരം പുറത്തുവിടാതിരിക്കുന്നത് ആഘാതം ഇരട്ടിയാക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ജില്ലയിൽ നേരത്തെ റിപ്പോർട്ട് ചെയ്ത ഷിഗെല്ല ബാധയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കോവിഡ് സംശയവും ഉയരുന്നത്.

Advertisements

 

Share news
error: Content is protected !!