KOYILANDY DIARY

The Perfect News Portal

വർണ്ണം 2022 ചിത്രരചനാ മത്സരം

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ നേതൃത്വത്തിൽ ചിത്രരചനാ മത്സരം ” വർണ്ണം “2022- സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റിലെയും സമീപ പഞ്ചായത്തിലെയും എൽ.കെ.ജി. മുതൽ 7-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി വർഷംതോറും നടത്തിവരാറുള്ള ചിത്രരചനാ മത്സരം ” വർണ്ണം “2022- കൊയിലാണ്ടിയിലെ എം.ജി. കോളജിൽ വച്ച് നടന്നു.
സീനിയർ ചേംബർ പ്രസിഡണ്ട് സി.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. സീനിയർ ചേംബർ ഇന്റർനാഷനൽ – വർഗീസ് വൈദ്യൻ മുഖ്യാതിഥിയായി. സബ്ജില്ലാ കലോത്സവത്തിൽ പെൻസിൽ ഡ്രോ യിങ്, ജലചായം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ നിഹാരിക രാജു ചിത്രം വരച്ചു ഉദ്ഘാടനം  ചെയ്തു.
Advertisements
നാഷണൽ ഡയറക്ടർ ജോസ് കണ്ടോത്ത്. പി.ഇ.സുകുമാർ. സജിത്ത്. മനോജ് വൈജയന്തം. അഡ്വ  ജതീഷ് ബാബു. രവീന്ദൻ കോമത്ത്, രാഖി ലാലു, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നും, രണ്ടും മുന്നും സ്ഥാനങ്ങൾക്ക് പുറമെ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകുന്നതാണ്.