KOYILANDY DIARY

The Perfect News Portal

വാജ്പേയ് ജൻമദിനം ദേശീയ സദ്ഭരണ ദിനമായി ആചരിച്ചു

കൊയിലാണ്ടി: ഡിസംബർ 25 അടൽ ബിഹാരി വാജ്പേയ് ജൻമദിനം ദേശീയ സദ്ഭരണ ദിനമായി ആചരിച്ചു. ജന്മദിനത്തോടനുബന്ധിച്ച് അടൽജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ. ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. സുരേഷ്, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് ടി.പി. പ്രീജിത്ത് , കൊയിലാണ്ടി ഏരിയ ജനറൽ സെക്രട്ടറി കെപിൽ മനോജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.