തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം

കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂർ: എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശി വിൻസെൻ്റും കുടുംബവുമാണ് മരിച്ചത്. ഉച്ചക്ക് 12:45 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാർ അമിത വേഗത്തിൽ സഞ്ചരിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം.

തൃശൂര്‍ എറവ് സ്‌ക്കൂളിനു സമീപമാണ് സംഭവം. തൃശൂര്‍ സെൻ്റ് തോമസ് കോളേജിലെ റിട്ട. അധ്യാപകൻ എല്‍തുരുത്ത് പുളിക്കല്‍ വിന്‍സെൻ്റ്, ഭാര്യ കൊച്ചുമേരി, വിൻസൻ്റിൻ്റെ സഹോദരൻ തോമസ്, സഹോദരിയുടെ ഭർത്താവ് ജോസഫ് എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

