ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന കടയ്‌ക്ക് തീപിടിച്ച് 5 ലക്ഷം രൂപയുടെ നഷ്ടം വൻ നാശം

കോഴിക്കോട്: ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന കടയ്‌ക്ക് തീപിടിച്ച് വൻ നാശം. നടക്കാവ് ഇംഗ്ലീഷ് പള്ളിക്കുസമീപമുള്ള ദീപാസ് ഓട്ടോ കൺസൾട്ടന്റ് എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച രാവിലെ 6.15 ഓടെ തീപിടുത്തമുണ്ടായത്. കടയിലുണ്ടായിരുന്ന 12 വാഹനങ്ങളിൽ 10 എണ്ണം പൂർണമായി കത്തിനശിച്ചു. ഒന്ന് ഭാഗികമായും കത്തി.

ബീച്ച് ഫയർഫോഴ്‌സിൽനിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അപകടകാരണം വ്യക്തമല്ല. അഞ്ചുലക്ഷം രൂപ നഷ്ടമുള്ളതായി ഉടമ വേങ്ങേരി കൊളത്തോട്ട് ദേവദാസ് പറഞ്ഞു. നടക്കാവ് പൊലീസിൽ പരാതി നൽകി.
Advertisements

