KOYILANDY DIARY

The Perfect News Portal

വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫീസിനു മുമ്പില്‍ തീ വെച്ച് നശിപ്പിച്ചു

കോഴിക്കോട്’: വടകര ഡിവൈഎസ്പിയുടെ വാഹനം തീ വെച്ച് നശിപ്പിച്ചു. ഓഫിസിന് മുൻവശം നിർത്തിയിട്ടിരുന്ന ഡിവൈഎസ്പി വിനോദ് കുമാറിൻ്റെ KL 01 CH 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീ വെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. ഫയ‍ഫോഴ്സ് എത്തുമ്പോഴേക്കും വാഹനം പൂർണ്ണമായി കത്തി നശിച്ചു. പോലീസിന്‍റെ വാഹനം തീവെച്ച് സംഭവത്തില്‍ ആഭ്യന്തരവകുപ്പ് വിഷയം ‍ഗൗരമായി എടുത്തിട്ടുണ്ട്.
ജില്ലയിലെ ഉയര്‍ന്ന പോലീസ് സംഘം വടകരയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സമയത്ത് പരിസരപ്രദേശത്ത് എത്തിയവരെ സിസിടിവിയില്‍ പരിശോധന നടത്തി നിരീക്ഷിച്ചുവരികയാണ്. വടകര താഴെ അങ്ങാടിയിലും കടയക്ക് നേരെ തീ വെപ്പ് ശ്രമം ഉണ്ടായി. ഫൈസലിന്റെ ചാക്ക്  കടക്കാണ് തീ വെക്കാൻ ശ്രമിച്ചത്.
കടയ്ക്ക് നേരെ ഉണ്ടായ തീവെയ്പ് ഈ  സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.