KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ ഹയർ സെക്കൻഡറിയിൽ എസ്.പി.സി പാസിങ് ഔട്ട് പരേഡ് നടത്തി

തിരുവങ്ങൂർ : തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ 2022-24 ബാച്ച് എസ്.പി.സി കാഡറ്റുകളുടെ പാസിങ് ഔട്ട്‌ പരേഡ് നടത്തി. കാനത്തിൽ ജമീല എം.എൽ.എ. സല്യൂട് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സതി കിഴക്കയിൽ മുഖ്യാതിഥിയായി,
കൊയിലാണ്ടി എസ്. ഐ. കെ എസ് ജിതേഷ്, സ്കൂൾ മാനേജർ ടി കെ ജനാർദ്ദൻ, മാനേജ്മെൻറ് കമ്മറ്റി അംഗം ടി കെ ശശിധരൻ, പ്രധാന അധ്യാപിക കെ.കെ  വിജിത, പ്രിൻസിപ്പൽ ടി.കെ. ഷെറീന, പി ടി എ പ്രസിഡണ്ട് വി. മുസ്തഫ, ബി.എസ്. ബിജേഷ് , കെ അപർണ, ഡ്രിൽ ഇൻസ്‌ട്രക്ടർ അജയ കുമാർ എന്നിവർ സംസാരിച്ചു.