KOYILANDY DIARY

The Perfect News Portal

അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം: സമരം താൽക്കാലികമായി നിർത്തി. 3 ദിവസത്തിനുള്ളിൽ പരിഹാരം

കൊയിലാണ്ടി: അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിലച്ച പ്രവൃത്തി പുനരാരംഭിച്ചു, നഗരസഭ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. 3 ദിവത്തിനുള്ളിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഒരു പ്രദേശത്തെയാകെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി നിർമ്മിച്ച ഡ്രൈനേജ് പൊളിച്ച്മാറ്റി പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കൂടാതെ പല വീടുകളിലേക്കുള്ള വഴികൾ പൂർണ്ണമായും അടച്ചുകൊണ്ടാണ് ഇവിടെ പണി പുരോഗമിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. ഇതിനെതിരെയാണ് ഇന്നലെ കാലത്ത് 7 മണി മുതൽ അദാനിയുടെ ഓഫീസിലേക്ക് നഗരസഭ കൌൺസിലറുടെ നേതൃത്വത്തിൽ പ്രതിഷധ പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ഓഫീസിൽ ചേർന്ന് യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു.
ഇതിനിടയിൽ കൌൺസിലറോടും മറ്റ് പൊതു പ്രവർത്തകരോടും ഉദ്യോഗസ്ഥർ മോശമായി പെരുമാറയതോടെ നാട്ടുകാർ അദാനിയുടെ ഉപകരാറുകാരായ വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞ് നിർത്തി പ്രതിഷേധം ശക്തമാക്കുകയായരുന്നു. തുടർന്ന് നഗരസഭ ഭരണാധികാരികൾ ഇടപെട്ട് അദാനി ഗ്രൂപ്പും, നാഷണൽ ഹൈവെ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെയും നഗരസഭ ചേംബറിലേക്ക് ചർച്ചയ്ക്ക് ക്ഷണിച്ചത്. ബൈപ്പാസ് കടന്നുപോകുന്ന് മറ്റ് പ്രദേശത്തുള്ള മറ്റ് കൌൺസിലർമാരും യോഗത്തിൽ പങ്കുകൊണ്ടു. ഇ,കെ. അജിത്ത് മാസ്റ്റർ, എ. ലളിത, ആർ. പി.കെ രാജീവൻ, രമേശൻ മാസ്റ്റർ, നന്ദനൻ കെ.എം, സുമതി, ദൃശ്യ, പ്രജിഷ. പി, മാങ്ങോട്ടിൽ സുരേന്ദ്രൻ, നാഷണൽ ഹൈവെ അതോറിറ്റി ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Advertisements
ചർച്ചയുടെ ഭാഗമായി ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ വെള്ളക്കെട്ടും പ്രശ്നങ്ങളും 3 ദിവസത്തിനുള്ളി പരിഹാരം കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തടസ്സപ്പെട്ട വഴികൾ താൽക്കാലികമായി നിർമ്മിച്ചുനൽകുമെന്നും കമ്പനി അറിയിച്ചു. ഇതോടെയാണ് ഇന്ന് കാലത്ത് 7 മണി മുതൽ 2.30 വരെ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചത്. എൻ.എച്ച് ഉദ്യേഗസ്ഥർ സംഭവ സ്ഥലം നേരിൽ സന്ദർശിച്ച് ബോദ്ധ്യമായ സാഹചരിയത്തിലാണ് 3 ദിവസത്തിനുള്ളിൽ ശാശ്വതമായി പരിഹരിക്കും മെന്ന് ഉറപ്പു നൽകിയത്. പറഞ്ഞ സമയത്ത്തന്നെ പ്രശ്നം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പൊതുപ്രവർത്തകരും നാട്ടുകാരും വ്യക്തമാക്കി.