KOYILANDY DIARY

The Perfect News Portal

ഹൈദരാബാദ്‌ സർവകലാശാല തിരഞ്ഞെടുപ്പ്: ഇടതു വിദ്യാർത്ഥി സഖ്യം തൂത്തുവാരി

ഹൈദരാബാദ്‌ സർവകലാശാല തിരഞ്ഞെടുപ്പ്. ഇടതു വിദ്യാർത്ഥി സഖ്യം തൂത്തുവാരി. എബിവിപി അക്രമങ്ങളെയും വർഗീയ ശക്തികളുടെ പ്രചാരവേലകളെയും ചെറുത്തുതോൽപ്പിച്ച്‌ ഹൈദരാബാദ്‌ കേന്ദ്രസർവകലാശാല വിദ്യാർഥി യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ഉൾപ്പെട്ട ഇടത്‌ പുരോഗമന സഖ്യം ചരിത്ര വിജയം നേടി. എല്ലാ ജനറൽ സീറ്റും എസ്‌എഫ്‌ഐ–എഎസ്‌എ– ഡിഎസ്‌യു സഖ്യം തൂത്തുവാരിയപ്പോൾ എബിവിപിയുടെ കോട്ടകൾ നിലംപൊത്തി.

മലയാളിയായ കൃപ മരിയ ജോർജ്ജ്‌ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി സഥി പ്രാജ്വൽ, വൈസ്‌ പ്രസഡന്റായി പൃഥ്വി സായ്‌, ജോയിന്റ്‌ സെക്രട്ടറിയായി കതി ഗണേഷ്‌, കൾച്ചറൽ സെക്രട്ടറിയായി ലിഖിത്‌ കുമാർ, സ്‌പോർട്‌സ്‌ സെക്രട്ടറിയായി സി എച്ച്‌ ജയരാജ്‌, റപ്പുകളായി എസ്‌ എസ്‌ സുഭാഷിണി, ഷിഫ മിൻസ്‌, ഹൃത്യക്‌ ലക്ഷ്‌മൺ ലാലൻ എന്നിവരാണ്‌ ഇടത്‌ പാനലിൽ നിന്ന്‌ സമ്പൂർണ്ണ വിജയം കൊയ്‌തത്‌.

Advertisements