KOYILANDY DIARY

The Perfect News Portal

ഉണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഉണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് 15ാം വാർഡിൽ മേപ്പയൂർ ഗ്രാമ പഞ്ചായത്തിൻ്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിൻ്റെയും പദ്ധതിയിൽ ഉൾപ്പെടുത്തി 3450000 രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഉണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ടി രാജൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വെച്ച് കിണറിൻ്റെ സ്ഥലം സംഭാവന ചെയ്ത മാധവി അമ്മ കോട്ടയുള്ളതിൽ, ടാങ്കിന് സ്ഥലം സംഭാവന ചെയ്ത പാറച്ചാലിൽ രമേശൻ എന്നിവർക്ക് സ്നേഹോപഹാരം നൽകി. കെ. കുഞ്ഞിരാമൻ, വി. പി. ശിവദാസ്, സി. പി. നാരായണൻ, പി. പി. ബാലൻ, ഇ. കെ. ശങ്കരൻ, യു. കെ. ബാബു, കെ. കെ. ബാബു, നിബിത, വസന്ത. എ. കെ, ശെൽവി. സി. പി, കെ. കെ. ശങ്കരൻ, കെ. കെ. രാജൻ എന്നിവർ സംസാരിച്ചു. മേലടി ബ്ലോക്ക് ക്ഷേമ കാര്യം ചെയർമാൻ മഞ്ഞക്കുളം നാരായണൻ സ്വാഗതം പറഞ്ഞു.