KOYILANDY DIARY

The Perfect News Portal

അണ്ടർവാല്വേഷൻ അദാലത്ത്

അണ്ടർവാല്വേഷൻ അദാലത്ത്. കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ മാര്‍ച്ച് 25 ന് അണ്ടർവാല്വേഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയാണ് അണ്ടർവാല്വേഷൻ അദാലത്ത് നടക്കുന്നത്.
കോമ്പൗണ്ടിങ്ങ് പദ്ധതി 31-03-2023 ന് അവസാനിക്കുന്നതിനാൽ 1986 മുതൽ 2017 മാർച്ച് 31 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത അണ്ടർവാല്വേഷൻ നടപടികള്‍ നേരിടുന്നവർക്ക് അദാലത്തിൽ പങ്കെടുത്ത് ഫീസ് പൂർണ്ണമായും ഒഴിവാക്കി കുറവുള്ള മുദ്രവിലയുടെ 30 ശതമാനം മാത്രം അടച്ച് തുടർ നടപടികളിൽ നിന്ന് ഒഴിവാകാന്നതാണെന്ന് കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ അറിയിച്ചു.
കൂടുതൽ വിവരങ്ങള്‍ക്ക് കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0496 2623825,9497383615. 
Advertisements