പന്തലായനി – വിയ്യൂർ നെല്ലാടി റോഡിൽ അടിപ്പാത നിർമ്മിക്കണം
കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി മുറിഞ്ഞുപോയ പന്തലായനി വിയ്യൂർ – നെല്ലാടി റോഡിൽ അടിപ്പാത നിർമിക്കണമെന്ന് നാട്ടുകാർ. പന്തലായനി ഗവ: ഹയർ സെക്കണ്ടിറി സ്കൂളിലേക്ക് സ്കൂൾ വാഹനം കടന്ന് പോകാൻ കഴിയാത്തത് കാരണം ഒട്ടേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ദുരിതത്തിലാണ്. ഇവിടെ റോഡ് മുറിഞ്ഞു പോയത് കാരണം സ്കൂൾ കുട്ടികളിൽ പലരെയും മറ്റു സ്കൂളുകളിലേക്ക് മാറ്റേണ്ട അവസ്ഥയിലാണുള്ളത്. ദേശീപാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള നേഴ്സറി സ്ക്കൂൾ, വിവിധ ആരാധനാലയങ്ങൾ, റേഷൻ കട, റെയിൽവേ സ്റ്റേഷൻ, അംഗൻവാടി എന്നിവടങ്ങളിലേക്ക് എത്തിച്ചേരാൻ കിഴക്ക് വശത്തുള്ളവർക്ക് ഏകദേശം ഒന്നരകിലോ മീറ്റർ സഞ്ചരിക്കണം.

കൂടാതെ ദേശീയ പാതയുടെ സർവ്വീസ് റോഡ് ഇവിടെ നിന്ന് 50 മീറ്റർ മാറി അവസാനിക്കുകയും, അവിടെനിന്ന് ദേശീയപാത ലേക്ക് ചേരുകയുമാണ്. ഇവിടെ ഏതെങ്കിലും തരത്തിലുള്ള ഗഗാഗത സ്ഥഭനം ഉണ്ടായാൽ പോക്കറ്റ് റോഡുകളിലേക്ക് സർവ്വീസ് റോഡ് വഴി വരുന്ന വാഹനങ്ങൾ വഴിതിരിച്ച് വിടാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലഎന്നതാണ് യാഥാർത്ഥ്യം. ആയത്കൊണ്ട് ദേശീയപാതയുടെ നിർമ്മാണം കാരണം മുറിഞ്ഞു പോയ പന്തലായനി – വിയ്യൂർ – റോഡിൽ ദേശീയപാത സർവ്വേ 2022/22 ൽ അടിപ്പാത നിർമ്മിച്ച് കാൽനടയാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.




