പയ്യോളി റെയിൽവെ മേൽപ്പാലം ഉടൻ യാഥാർത്ഥ്യമാവുമെന്ന് പിടിഉഷ MP
.
പയ്യോളി ബീച്ച് റോഡിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി റെയിൽവെ മേൽപ്പാലം പണിയാനുള്ള
പദ്ധതിയുമായി റെയിൽവെ മുന്നോട്ടു പോവുകയാണെന്നും അതിനു വേണ്ടിയുള്ള പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണന്നും പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറയുടെ നേതൃത്വത്തിലുള്ള സംഘത്തെ പിടി ഉഷ എം.പി അറിയിച്ചു.
.

.
മുൻസിപ്പൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, വികസന സമിതി സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പി. കുഞ്ഞാമു (പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ), കെ.ടി. വിനോദൻ (കോൺഗ്രസ്സ്), ബൈജു (ബി.ജെ.പി), രാജൻ കൊളാവിപ്പാലം (ആർ.ജെ.ഡി), വി. ഫസീല (വനിതാ ലീഗ്), സി.എം. മനോജ് (മാതൃഭൂമി), ബഷീർ മേലടി (മുസ്ലിം ലീഗ്), ബിജിത്ത് (ആക്ഷൻ കമ്മിറ്റി), കളത്തിൽ കാസിം (ആക്ഷൻ കമ്മിറ്റി), എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.



