KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നിത്യാനന്ദ ആശ്രമത്തിനടുത്ത് അടിപ്പാത നിർമ്മിക്കണം: കോൺഗ്രസ്സ്

നിത്യാനന്ദ ആശ്രമത്തിനടുത്ത് അടിപ്പാത നിർമ്മിക്കണം: കോൺഗ്രസ്സ്.. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി സായാഹ്ന ധർണ നടത്തി.
ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ. വി ടി സുരേന്ദ്രൻ സുരേഷ് ബാബു മണമൽ, മനോജ് പയറ്റുവളപ്പിൽ, ദൃശ്യ. വത്സരാജ് കേളോത്ത്, രജീഷ് വെങ്ങളത്ത് കണ്ടി, ആലി. പി. വി, എം എം ശ്രീധരൻ, രാമൻ ചെറുവകാട്ട് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!