KOYILANDY DIARY

The Perfect News Portal

പാറപ്പള്ളി മർകസ് മാലിക് ദീനാർ അന്നബഅ് സ്റ്റുഡൻ്റ്സ് യൂണിയന് പുതിയ ഭാരവാഹികൾ

പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടന അന്നബഅ് സ്റ്റുഡന്റ്സ് യൂണിയന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2023 വർഷത്തെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മർകസ് മാലിക് ദീനാർ AO ഇസ്സുദ്ദീൻ സഖാഫി സത്യവാചകം ചൊല്ലിക്കൊടുത്തു. ഹാഫിള് ഹസീബ് സഖാഫി കൊണ്ടോട്ടി അദ്ധ്വക്ഷതയിൽ ഹാഫിള് ഷുഹൈബ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. യൂനുസ് സഖാഫി കൊയിലാണ്ടി, ഹാഫിള് ഷാഫി സഖാഫി പുതുക്കയം എന്നിവർ സംബണ്ഡിച്ചു. ഇർഷാദ് സൈനി അരീക്കോട് സ്വാഗതവും പറഞ്ഞു.
ഹാഫിള് ഇബ്രാഹീം ഖലീൽ എളേറ്റിൽ (പ്രസിഡണ്ട്), ഹാഫിള് മിസ്ഹബ് പിലാക്കൽ (ജനറൽ സെക്രട്ടറി), ഹാഫിള് സഈദ് പുളിക്കൽ (ഫിനാൻസ് സെക്രട്ടറി). ഹാഫിള് സിനാൻ പേരാമ്പ്ര (ഓഫീസ് സെക്രട്ടറി) എന്നിവർ തെരഞ്ഞടുക്കപെട്ടു.
Advertisements
ഹാഫിള് അഹമ്മദ് തമീം ചുള്ളിക്കോട്, ഹാഫിള് നജ്മുദ്ദീൻ പൂക്കോട്ടൂർ, ഹാഫിള് മിദ്‌ലാജ് വെറ്റല്ലൂർ (വെെസ് പ്രസിഡണ്ട്), ഹാഫിള് അബ്ദുൽ ബാസിത്ത് മങ്ങാട്, ഹാഫിള് സുഫിയാൻ കൂറ്റമ്പാറ, ഹാഫിള് ബാദുഷ പത്തപ്പിരിയം (ജോയിൻ സെക്രട്ടറി), ഹാഫിള് ഹാത്വിബ് ഹുസൈൻ പയ്യോളി, ഹാഫിള് ആഷിഖ് റിപ്പൺ, ഹാഫിള് മൻസൂർ ആതവനാട് സത്യ പ്രതിജ്ഞ ചെയ്തു.