KOYILANDY DIARY

The Perfect News Portal

മേലൂർ ശിവ ക്ഷേത്രത്തിനു മുന്നിൽ അടിപ്പാത വേണം: ബിജെപി

കൊയിലാണ്ടി: മേലൂർ ശിവ ക്ഷേത്രത്തിനു മുന്നിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട്  ബിജെപി പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നാഷണൽ ഹൈവേ നിർമ്മാണം ഉപരോധിച്ച് കൊണ്ടണ് സമരം നടത്തിയത്. ധർണ്ണ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ് ആർ ജയ്കിഷ് മാസ്റ്റർഉദ്ഘാടനം ചെയ്തു.
Advertisements
കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.  എ വി നിധിൻ സംസാരിച്ചു. വികാസ് മേലൂർ, പി എം ബൈജു,  മനോജ് കോമത്ത്കര, രജീഷ് പിലാത്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.