KOYILANDY DIARY.COM

The Perfect News Portal

യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻ്റെ കരുത്തിൽ; മന്ത്രി പി രാജീവ്

യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിലെന്ന് മന്ത്രി പി രാജീവ്. ഭാവിയിൽ എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണോ ലീഗ് നിൽക്കുന്നതെന്നും മന്ത്രി ചോദിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടപ്പോൾ ലീഗ് അവരുടെ സീറ്റ് നിലനിർത്തി.

കോൺഗ്രസുമായുള്ളത് ചെറിയ സീറ്റുകളുടെ വ്യത്യാസം മാത്രമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തുടർച്ചയായി നിലമെച്ചപ്പെടുത്തിയിട്ടും മുന്നണിയിൽ ഈ പരിഗണന മതിയോ എന്ന് ലീഗ് തന്നെ ആലോചിക്കണം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നടത്തിയ രാഷ്ട്രീയ ജാഥ പോലും മുന്നണി സംവിധാനത്തിനപ്പുറം കോൺഗ്രസ് ഒറ്റക്ക് നടത്തുന്നുവെന്നും മന്ത്രി പി രാജീവ് വിമർശിച്ചു.

Share news
error: Content is protected !!