KOYILANDY DIARY

The Perfect News Portal

യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ 7’s ഫുട്‌ബോൾ ടൂർണമെൻ്റ്

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ 7’s ഫുട്‌ബോൾ ടൂർണമെന്റ് നടന്നു. കൊയിലാണ്ടി സ്പോർട്സ് കൗണ്സിൽ സ്റ്റേഡിയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
 ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി മുഖാതിഥിയായി. ഇന്ത്യൻ ആംപ്യൂട്ടി ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് എസ്. ആർ കിക്ക്‌ഓഫ് ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മഠത്തിൽ നാണു മാസ്റ്റർ, ആർ ഷഹീൻ, പി കെ രാഗേഷ്, രത്നവല്ലി ടീച്ചർ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു.