KOYILANDY DIARY

The Perfect News Portal

നാരായൺ നായർ 10-ാം രക്തസാക്ഷി ദിനാചരണം

ആനാവൂർ നാരായൺ നായർ 10-ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.  കൊയിലാണ്ടി: കെ.എം.സി.എസ്.യു കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ആനാവൂർ നാരായണൻ നായരുടെ പത്താമത് രക്തസാക്ഷിത്വ ദിനാചരണം കൊയിലാണ്ടിയിൽ DYFI സംസ്ഥാന വൈസ് പ്രസിസണ്ട് അഡ്വ. എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനും സിപിഐ(എം) ആനാവൂർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന നാരായണൻ നായരെ ആർ.എസ്.എസ് അക്രമി സംഘം വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2013 നവംബർ അഞ്ചിന്‌ നാരായണൻ നായരുടെ മകനും വെള്ളറട എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് അച്ഛൻ നാരായണൻ നായരെ കൊലപ്പെടുത്തിയത്‌.

അനുസ്മരണ യോഗത്തിൽ KMCSU സംസ്ഥാന വനിതാ കമ്മറ്റി അംഗം ടി. കെ ഷീബ അധ്യക്ഷതവഹിച്ചു. ജോർജ് വർഗ്ഗീസ് സ്വാഗതവും നജാസ് ബാബു നന്ദിയും പറഞ്ഞു.

 

Read more at: https://www.etvbharat.com/malayalam/kerala/state/thiruvananthapuram/anavoor-narayanan-nair-murder-rss-killed-anavoor-branch-secretary-anavoor-narayanan-nair/kerala20211108212720687

 

 

2

Advertisements