KOYILANDY DIARY

The Perfect News Portal

വളപട്ടണത്ത് റെയില്‍വേ പാളത്തില്‍ കല്ല് വെച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ പാളത്തില്‍ കല്ല് വെച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. സ്‌കൂളില്‍ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുന്‍പാണ് വളപട്ടണം സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍ പാളത്തില്‍ കല്ലുകള്‍ നിരത്തി വച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.

Advertisements

രക്ഷിതാക്കളേയും കൂട്ടി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇന്‍സ്‌പെക്ടര്‍ എംടി ജേക്കബ് വ്യക്തമാക്കി. ഈ ഭാഗത്ത് ട്രിയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തില്‍ പാളങ്ങളില്‍ പൊലീസ് പട്രോളിങ്ങുണ്ട്. അതിനിടെയാണ് വളപട്ടണം പൊലീസ് കുട്ടികളെ പിടികൂടിയത്.