KOYILANDY DIARY

The Perfect News Portal

കണ്ണൂരിലെ അപകട കാരണം കാറിനുള്ളിൽ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോൾ

കണ്ണൂരിലെ അപകട കാരണം കാറിനുള്ളിൽ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോൾ. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അപകടത്തിൻ്റെ കാരണം മോട്ടോർ വാഹന വകുപ്പ് അന്വേഷണ സംഘം കണ്ടെത്തി. ജെ.സി.ബി ഡ്രൈവർ കൂടി ആയിരുന്ന പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിൻ്റെ അടിയിൽ വച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാൻ ഇത് കാരണമായി. കാറിൻ്റെ പെട്രോൾ ടാങ്ക്  പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിൻ്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തന രഹിതമായി.

ഇന്നലെയാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്ന പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചത്. കാറിൻ്റെ പിൻസീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടെ നാലു പേർ രക്ഷപ്പെട്ടിരുന്നു.