KOYILANDY DIARY

The Perfect News Portal

കാർഷിക മേഖലക്ക് 971.71 കോടി, നാളികേരത്തിൻ്റെ താങ്ങുവില 34 രൂപയായി ഉയർത്തി.

കാർഷിക മേഖലക്ക് 971.71 കോടി, നാളികേരത്തിൻ്റെ താങ്ങുവില 34 രൂപയായി ഉയർത്തി. കൃഷിക്ക്  സവിശേഷ പരിഗണന നൽകി സർക്കാർ. കാർഷിക മേഖലയ്ക്കാകെ 971.71 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഇതിൽ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തി. നാളികേരത്തിൻ്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയർത്തി. നെൽകൃഷി വികസനത്തിന് നീക്കി വയ്ക്കുന്ന തുക 95.10 കോടിയായി ഉയർത്തി. ആധുനിക കൃഷി രീതികൾക്കൊപ്പം ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കും. ഇതിനായി ആറ് കോടി രൂപ അനുവദിച്ചു. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 93.45 കോടി രൂപ വകയിരുത്തി.

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്കായി 6 കോടി രൂപ വകയിരുത്തി. സ്മാർട്ട് കൃഷി ഭവന് 10 കോടി രൂപയും, വിള ഇൻഷുറൻസ് 31 കോടി രൂപയും, കുട്ടനാട് കാർഷിക മേഖലയ്ക്ക് 17 കോടി കാർഷിക സഹായത്തിനും 12 കോടി സാങ്കേതിക സഹായത്തിനും മാറ്റിവച്ചു.

Advertisements

ക്ഷീര വികസനത്തിന് 114.76 കോടി രൂപ നീക്കിവച്ചു. മൃഗ സംരക്ഷണം ആകെ 435.4 കോടി രൂപയാണ് വകയിരുത്തിയത്. ക്ഷീര ഗ്രാമം പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 2.4 കോടി രൂപ വകയിരുത്തി. പുതിയ കാലിത്തീറ്റ ഫാമിനു 11 കോടി രൂപയും നീക്കി വച്ചു.