KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ യു.പി സ്കൂൾ 129-ാം വാർഷികാഘോഷവും ഡാഫോഡിൽസ് നഴ്സറി സ്കൂൾ കലോത്സവവും നടന്നു

തിരുവങ്ങൂർ യു.പി സ്കൂൾ 129-ാം വാർഷികാഘോഷവും ഡാഫോഡിൽസ് നഴ്സറി സ്കൂൾ കലോത്സവവും നടന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശികുമാർ മനയത്ത് കുനി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുധ തടവൻ കയ്യിൽ, എസ്. എസ്. ജി കൺവീനർ ശശി കോളോത്ത്, കെ. ഷൈനിമ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ എ. ആർ. ഷമീർ സ്വാഗതവും കവിത. ഡി. എസ് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Advertisements