KOYILANDY DIARY

The Perfect News Portal

നമ്പ്രത്ത്കര യു. പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

നമ്പ്രത്ത്കര യു. പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും. നമ്പ്രത്ത്കര യു.പി സ്കൂളിലെ 98-ാം  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് സുനിൽ പാണ്ട്യടത്ത് അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകനായ സതീശ് കുമാർ. പി. സി, അശോകൻ. കെ എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
യുവ കവയിത്രിയും ചലച്ചിത്ര അക്കാദമി റീജിയണൽ കോഡിനേറ്ററുമായ നവീന സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. ശാസ്ത്ര കണ്ടുപിടുത്തത്തിന് മികച്ച നേട്ടം കൈവരിച്ച പൂർവ വിദ്യാർത്ഥിയായ രോഹിത് സോമൻ, പ്രശസ്ത കലാകാരൻ മധുലാൽ, ഡോ. മുഹമ്മദ് ആഷിക്, സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത അർജുൻ എന്നിവരെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. വായന കൗൺസിൽ ജില്ലാതല വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിൻഷ, സ്റ്റെപ്, അറബിക്, സംസ്കൃത സ്കോളർഷിപ്പ്, പത്രവാർത്ത മെഗാ ക്വിസ് വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.
Advertisements
പ്രധാനാധ്യാപിക സുഗന്ധി. ടി. പി റിപ്പോർട്ട് അവതരണം നടത്തി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗം അമൽ, മാനേജർ കെ. രാഘവൻ, മുൻ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ എം. ഹർഷൻ മാസ്റ്റർ, സന്ധ്യാ നിവാസ് കുഞ്ഞിരാമൻ, ഒ. കെ. സുരേഷ്, ഉമയിബാനു, റിയാസ് കനോത്ത്, ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. സ്വാഗത സംഘം കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. സി. രാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഗോപിഷ് ജി. എസ്. നന്ദിയും പറഞ്ഞു.