കൊയിലാണ്ടി കോമത്തുകരയിൽ മരം റോഡിലേക്ക് ചെരിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു
.
കൊയിലാണ്ടി കോമത്തുകരയിൽ മരം റോഡിലേക്ക് ചെരിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടുകൂടിയാണ് കൊയിലാണ്ടി- താമരശ്ശേരി റൂട്ടിൽ കോമത്ത് കരയിൽ മരം ഇലക്ട്രിക് പോസ്റ്റിലും റോഡിലുമായി ചെരിഞ്ഞത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും കെഎസ്ഇബി ജീവനക്കാരുടെയും ജെസിബിയുടെയും സഹായത്താൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

SFRO രാജു മോൻ ടിയുടെ നേതൃത്വത്തിൽ എഫ്ആർഒമാരായ ഇർഷാദ് ടി കെ, സുകേഷ് കെ ബി, അനൂപ് എൻ പി, ഷാജു കെ, ഹോംഗാർഡ് അനിൽ കുമാർ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.



