KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം. കാലത്തുമുതൽ പരിപാടിയില്‍ ഉണ്ടാകുന്ന ജനപങ്കാളിത്തവും വാഹനപ്പെരുപ്പവും കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 
പരിപാടിയിലേക്ക് ആളുകളെ എത്തിക്കുന്ന വടക്കുഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങൾ കേരള ബാങ്കിന് അടുത്തും, തെക്കുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍റിന് മുന്‍വശത്തും, നടേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് മുന്‍പായി ആളുകളെയിറക്കി കോമത്തുകര ബൈപ്പാസിന്‍റെ പണി നടന്നുകൊണ്ടിരിക്കുന്നിടത്ത് പാര്‍ക്ക് ചെയ്യണം.
Advertisements
കാറുകളുള്‍പ്പെടെയുള്ള ചെറിയ നാലു ചക്ര വാഹനങ്ങള്‍ കൊയിലാണ്ടി റെയിൽവെ ഓവര്‍ബ്രിഡ്ജില്‍ നിന്നും മുത്താമ്പി റോഡിലേക്കിറങ്ങുന്നിടത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങള്‍ കൊയിലാണ്ടി ലോറി സ്റ്റാന്‍റിലും കൊയിലാണ്ടി ആശുപത്രിയുടെ പഴയകെട്ടിടം പൊളിച്ച സ്ഥലത്തും, കേരള ബാങ്കിന്‍റെ മുന്‍വശത്തും പാര്‍ക്ക് ചെയ്യേണ്ടതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് (പഴയ ബോയ്സ് സ്കൂള്‍) ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.  
ജനങ്ങളില്‍ നിന്നും വിവിധ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകള്‍ സ്റ്റേഡിയത്തിന്‍റെ വടക്കുഭാഗത്ത് ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം പരിപാടിക്കെത്തുന്ന ജനങ്ങളെ സഹായിക്കാനായി മെഡിക്കല്‍, പോലീസ്, ഫയര്‍ എന്നിവരുടെയും വളണ്ടിയർമാരുടെയും സേവനം സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്ന ജനങ്ങള്‍ ബോയ്സ് സ്കൂള്‍ റോഡിലുള്ള ഗേറ്റിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്.