കോഴിക്കോട് വിവിധ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിലച്ചു
.
കോഴിക്കോട് ജില്ലയിൽ വിവിധ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം നിലച്ചു. നടുവണ്ണൂർ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ (KMSCL) നിന്നുള്ള മരുന്ന് വിതരണം നടക്കുന്നില്ല. ഗോഡൗണിൽ നിന്ന് ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന വാഹനം പണിമുടക്കിയതോടെയാണ് വിതരണം നിലച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അടക്കം മരുന്ന് വിതരണം നടത്തിയിട്ട് മൂന്ന് ദിവസമായി. വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.




