‘കാവിപൂശിയെത്തുന്ന ഇരുട്ട്’ പുസ്തക ചർച്ച നടത്തി
.
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയും കൊയിലാണ്ടി പബ്ലിക് ലൈബ്രറിയും ചേർന്ന് എ. സുരേഷിൻ്റെ ‘കാവിപൂശിയെത്തുന്ന ഇരുട്ട്’ എന്ന പുസ്തക ചർച്ച നടത്തി. ബഹുസ്വരതയുടെ സാംസ്കാരിക മൂല്യം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പുകസാ മേഖലാ പ്രസിഡണ്ട് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ഷാജി വലിയാറ്റിൽ പുസ്തകാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു, മധു കിഴക്കയിൽ, ആർ കെ ദീപ, ചേനോത്ത് ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. എ. സുരേഷ് മറുമൊഴി നടത്തി. പി കെ ഭരതൻ സ്വാഗതവും സി പി ആനന്ദൻ നന്ദിയും പറഞ്ഞു.



