KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിലെ മോഷണ സംഭവം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

.
ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ കുത്തി തുറന്ന് പണവും മൊബൈൽ ഫോണും മോഷണം നടത്തി പിടിയിലായി റിമാൻ്റിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തൃശൂർ ചിരനെല്ലൂർ സ്വദേശിയായ എരളങ്ങാട് വീട്ടിൽ രവീന്ദ്രൻ്റെ മകൻ ശ്യാം പ്രസാദിനെയാണ് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതിക്കെതിരെ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ക്രൈം – 994/2026. U/S 331 (4), 305, BNS, കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
.
.
SHO കിരൺ A യുടെ നിർദ്ദേശമനുസരിച്ച് കൊയിലാണ്ടി SI സുനിൽകുമാർ ഇന്ന് കാലത്ത് കോടതിയിൽ തെളിവ് ശേഖരിക്കുന്നതിനായി കസ്റ്റഡി അപേക്ഷ കൊടുത്തത്. സംഘത്തിൽ SI സുജാത്, ASI അനൂപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സി.പി ഒ ഷിബിൻ ലാൽ എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു.
Share news