സിപിഐ(എം) നേതാവ് കെ. ഷിജുവിനെ കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധം
കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർക്ക് നേരെ കൈയ്യേറ്റ ശ്രമം. സംഭവത്തിൽ ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇന്ന് ഉച്ചക്കാണ് കുറുവങ്ങാട് വെച്ച് എൻ. വി ബാലകൃഷ്ണൻ ഷിജുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. നവ കേരള സദസിന്റെ ഭാഗമായി സിപിഐഎം നേതൃത്വത്തിൽ ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണൻ, സി.കെ. രവി എന്നിവരോടൊപ്പം ഗൃഹസന്ദർശനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നും ഷിജുവും സംഘവും. പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല.
കൈയ്യേറ്റത്തിൽ പ്രതിഷേധം

സിപിഐ(എം) കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവും കർഷകസംഘംജില്ലാ ട്രഷററും, 27-ാം വാർഡ് കൗൺസിലറും, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ. ഷിജുവിനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമത്തിൽ സിപിഐഎം കൊയിലാണ്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ തട്ടിക്കയറുകയും റോഡിൽ വെച്ച് തെറിപറഞ്ഞുകൊണ്ട് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നെന്ന് ഈസ്റ്റ് ലോക്കൽ സെക്രട്ടറി മടക്കണ്ടാരി ബാലകൃഷ്ണൻ പറഞ്ഞു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും ലോക്ക്ൽ സെക്രട്ടറി അറിയിച്ചു.

