കെഎച്ച്ആർഎ കൊയിലാണ്ടി യൂണിറ്റ് വാർഷിക ജനറൽ ബോഡിയും സുരക്ഷാ പദ്ധതി ഫണ്ട് വിതരണവും സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗവും കെഎച്ച്ആർഎ സുരക്ഷാ പദ്ധതി ഫണ്ട് വിതരണവും നടന്നു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് യു.എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ. പ്രവീൺകുമാർ എംഎൽഎ സുരക്ഷാ പദ്ധതി ഫണ്ട് വിതരണം ചെയ്തു.

സംസ്ഥാന വാക്കിങ് പ്രസിഡണ്ട് എൻ. സുഗുണൻ, സെക്രട്ടറി രൂപേഷ് കോളിയോട്ട്, ജില്ലാ സെക്രട്ടറി സാദിഖ് കൊയിലാണ്ടി, ഹുമയൂൺ കബീർ, സുഹൈബ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സിൽഹാദ്, മുഹമ്മദ് വടകര, സലാം പേരാമ്പ്ര, പവിത്രൻ കുറ്റ്യാടി, ഗഫൂർ ബാലുശ്ശേരി, ശക്തിധരൻ താര, ബഷീർ ചിക്കിസ്, ജില്ലാ ഭാരവാഹികളായ നിഷാൽ വൈറ്റ്, ശ്രീലേഷ് കാഞ്ചന, ഖാദർ ഫലൂദ, സുരേഷ് കുഞ്ഞിക്കണ്ടി, വനിതാ വിങ്ങ് ജില്ലാ സെക്രട്ടറി സജിന പന്തീരാങ്കാവ്, യൂണിറ്റ് ഭാരവാഹികളായ ഉല്ലാസ് റാരിസൺ, മുഹമ്മദ് അലി ഫുഡ് ബുക്ക്, ഗഫൂർ പ്ലാസ എന്നിവർ സംസാരിച്ചു.



