മാടാക്കര പള്ളിക്ക് സമീപമുള്ള വീട്ടില്‍ ഇ ഡി റെയ്ഡ്.
.
കൊയിലാണ്ടി: മാടാക്കര പള്ളിക്ക് സമീപമുള്ള വീട്ടില്‍ ഇ ഡി റെയ്ഡ്. വടക്കയില്‍ നൗഷാദിന്റെ വീട്ടില്‍ ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് ഇ ഡി റെയ്ഡ് ആരംഭിച്ചത്. സ്വര്‍ണ്ണം കടത്ത് ഉള്‍പ്പെടെയുള്ള ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് അറിയുന്നത്. നൗഷാദ് ഇപ്പോള്‍ തിക്കോടിയിലെ വീട്ടിലാണ് താമസം. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡിനു നേതൃത്വം നല്‍കുന്നത്.




