KOYILANDY DIARY

The Perfect News Portal

നാളെ കൊയിലാണ്ടിയിൽ വിവിധ സ്ഥലങ്ങളിലായി വൈദ്യുതി മുടങ്ങും.

നാളെ (ഫിബ്രവരി 27ന്) വൈദ്യുതി മുടങ്ങും.. കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ രാവിലെ 7 മണി മുതൽ 12 മണി വരെ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി.  അറിയിച്ചു. (7 മുതൽ 12 വരെ) അമ്പ്രമോളി, കൂമൻതോട്, കോയാരി, പന്തലായിനി, ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വൈദ്യൂതി മുടങ്ങും.
12 മണി മുതൽ 2 മണി വരെ അരങ്ങാടത്ത് സൌത്ത്, പ്രിൻസ് റെസിഡൻസി, പുനത്തും പടിക്കൽ, രാമകൃഷ്ണ മഠം, വസന്തപുരം എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങുമെന്നും, രാവിലെ 7 മണി മുതൽ മൂന്നു മണിവരെ വർണ്ണ കൊടി, കാട്ടുവയൽ, കുറുവങ്ങാട് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് എ.ഇ. അറിയിച്ചു.