KOYILANDY DIARY

The Perfect News Portal

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തു

തൃശ്ശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനന്‍ (62), ഭാര്യ മിനി (53), മകന്‍ ആദര്‍ശ് (18) എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആദര്‍ശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മോഹനന്‍ വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തി വരികയായിരുന്നു. രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവ‍ർ കട തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് എത്തി വീടിൻ്റെ വാതിൽ ചവിട്ടി തുറന്നാണ് അകത്ത് കയറിയത്. കാറളം വി.എച്ച്.എസ്.ഇ യിലെ പ്ലസ്ടൂ വിദ്യാര്‍ഥിയാണ് ആദർശ്. ഇവരുടെ മകൾ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം വിദേശത്താണ് താമസം.