KOYILANDY DIARY

The Perfect News Portal

കോഴിക്കോട് എന്‍.ഐ.ടി യില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിൻ്റെ മുകളില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട് എന്‍.ഐ.ടി യില്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിൻ്റെ മുകളില്‍ നിന്ന് ചാടി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുമായ നിധിന്‍ ശര്‍മ്മ (22) യാണ് മരിച്ചത്. ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജീവിക്കാന്‍ താല്‍പര്യം ഇല്ലെന്ന് നിധിന്‍ സുഹൃത്തുകള്‍ക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.