KOYILANDY DIARY

The Perfect News Portal

ഡിജിറ്റൽ ഇന്ത്യ അവാര്‍ഡ്‌സില്‍ കേരളത്തിന് മൂന്ന് പുരസ്കാരങ്ങൾ.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ. ടി വകുപ്പിൻ്റെ ഡിജിറ്റൽ ഇന്ത്യ അവാർഡുകളിൽ വിവിധ വിഭാഗങ്ങളിലായി മൂന്ന് പുരസ്‌കാരങ്ങൾ കേരളം സ്വന്തമാക്കി.

ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി എൽ. ഡി. എഫ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെൻ്റ്  സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിൻ്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലും ലഭിച്ചു.

അറിവും നൈപുണ്യവും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ വളർത്തിയെടുക്കാൻ ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് എൽ. ഡി. എഫ് സർക്കാരെന്നും വിരൽത്തുമ്പിൽ വിവരങ്ങളെത്തുന്ന ഈ ഇൻ്റർനെറ്റ് യുഗത്തിൽ ഭരണ നിർവ്വഹണവും ജനസേവനവും ഡിജിറ്റൽ ആയേ തീരൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertisements