KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം നടന്നു

കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും, വീട്ടിലും, മോഷണം. ഇന്നു പുലർച്ചെയാണ് സംഭവം. കൊരയങ്ങാട് തെരുവിലെ ഭഗവതി ക്ഷേത്രത്തിനു പിറകിൽ പൂളക്കണ്ടി രാധാകൃഷ്ണൻ്റെ വീട്ടിലും, കൊരയങ്ങാട് ഗണപതി ക്ഷേത്രത്തിലും, ഭഗവതി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. രാധാകൃഷ്ണൻ്റെ വീട്ടിലെ മുൻവാതിൽ പൊളിച്ച് അകത്ത് കയറി അലമാരയും തകർത്തിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.