KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഒപ്പം ക്യാമ്പയിൻ. 

കൊയിലാണ്ടി: നഗരസഭയിൽ ഒപ്പം ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി. പദ്ധതി ആമുഖ ശില്പശാലയും പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനവും  നഗരസഭ അധ്യക്ഷ കെ. പി. സുധ നിർവ്വഹിച്ചു. നഗരപ്രദേശങ്ങളിലെ അതിദരിദ്ര കുടുംബങ്ങൾ, അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കൾ, പി. എം. എ. വൈ, ലൈഫ് കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ്, അയൽക്കൂട്ട കുടുംബാംഗങ്ങൾ എന്നിവർക്ക് സംരംഭകത്വത്തിലൂടെയോ വേതനാധിഷ്ടിത തൊഴിലിലൂടെയോ ഉപജീവന മാർഗ്ഗവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. എൻ. യു. എൽ. എം. സി. എം. എം. എം. തുഷാര കാമ്പയിൻ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു, കെ. എ. ഇന്ദിര, പി. കെ. നിജില, സെക്രട്ടറി എൻ. സുരേഷ് കുമാർ, പി. എം. എ. വൈ  എസ്. ഡി. എസ്  വി. ആർ. രചന, കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി. കെ. ഷീബ, എം. പി. ഇന്ദുലേഖ, വിപിന എന്നിവർ സംസാരിച്ചു.
Advertisements