KOYILANDY DIARY

The Perfect News Portal

നിർത്തിയിട്ട ബൈക്കുകളിൽ നിന്നും പെട്രോൾ മോഷണം. കള്ളനെ പിടികൂടി

നിർത്തിയിട്ട ബൈക്കുകളിൽ നിന്നും പെട്രോൾ മോഷണം. കള്ളനെ പിടികൂടി. കൂടരഞ്ഞി: നാട്ടുകാരുടെ സ്ഥിരം തലവേദനയായ പെട്രോൾ മോഷ്ടാവ് കൂടരഞ്ഞിയിൽ വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്ന ജോസഫ് മാഞ്ഞാലി (27) യാണ് പിടിയിലായത്. ഇന്നലെ രാത്രി കട വരാന്തയിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിൽ നിന്നും ഇയാൾ പെട്രോൾ ഊറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് മോഷ്ടാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഇയാൾക്കൊപ്പം ഇനിയും കൂട്ടു കള്ളന്മാർ ഉണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കൂടി പിടികൂടിയാൽ മാത്രമേ കൂടുതൽ മോഷണക്കേസുകളിൽ ഇവർക്ക് പങ്കുണ്ടോ എന്ന വിവരം ലഭിക്കുകയുള്ളൂവെന്ന് തിരുവമ്പാടി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisements