KOYILANDY DIARY

The Perfect News Portal

കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആശുപത്രിയുടെ ഭാഗത്തുള്ള വീഴ്ചയെന്ന് ബന്ധുക്കൾ

കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആശുപത്രിയുടെ ഭാഗത്തുള്ള വീഴ്ചയെന്ന് ബന്ധുക്കൾ. വയനാട്: കൽപ്പറ്റ സ്വദേശി ഗീതു (32) ആണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെ യുവതി മരിക്കുകയായിരുന്നു. ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് സംഭവിച്ച പിഴവാണ് മരണ കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.