KOYILANDY DIARY

The Perfect News Portal

റോഡരികിലെ മണ്ണ് ഒലിച്ചുപോയി വാഹനങ്ങൾ ഇറക്കാൻ പ്രയാസം

റോഡരികിലെ മണ്ണ് ഒലിച്ചുപോയി വാഹനങ്ങൾ ഇറക്കാൻ പ്രയാസം. കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൻ്റെ തെക്കുഭാഗത്ത് റോഡിൻ്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നത് വാഹനങ്ങൾക്ക് റോഡരികിലേക്ക് ഇറങ്ങാൻ പ്രയാസം സൃഷ്ടിക്കുന്നു. പഴയ ആർ. ടി. ഒ. ഓഫീസിൻ്റെ എതിർഭാഗത്ത് ധാരാളം വർക്‌ഷോപ്പുകളും മറ്റുമുള്ള സ്ഥലത്താണ് റോഡരികിലെ മണ്ണ് ഒലിച്ചുപോയത്. വർക്‌ഷോപ്പിലേക്ക് ഇറക്കേണ്ട വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്.

ദേശീയപാതയിൽ ഗതാഗതക്ക് കൂടുതലുള്ള സമയത്ത് ആംബുലൻസിനും മറ്റ് അടിയന്തരവാഹനങ്ങൾക്കും സൗകര്യമൊരുക്കാൻ മറ്റ് വാഹനങ്ങൾ റോഡിൻ്റെ ഒരു വശത്തേക്ക് ഒതുക്കാൻ ശ്രമിക്കുമ്പോഴും അപകടമുണ്ടാകാറുണ്ട്. ഇരുചക്രവാഹനങ്ങളും ഇവിടെ നിന്നും അപകടത്തിൽപ്പെടാറുണ്ട്. ഇവിടെ മണ്ണിട്ടുയർത്തണമെന്ന് നാട്ടുകാർ ആവശ്യമുന്നയിക്കുന്നുണ്ട്.