KOYILANDY DIARY.COM

The Perfect News Portal

വിത്തിടാം വിളവെടുക്കാം പദ്ധതിക്കു തുടക്കമായി

ആന്തട്ട ഗവ.യു.പി സ്കൂളിൽ വിത്തിടാം വിളവെടുക്കാം പദ്ധതിക്കു തുടക്കമായി. ദേശീയ പാതയിൽ സ്കൂളിനരികെ 20 സെൻറ് സ്ഥലത്താണ് ജൈവ രീതിയിൽ കൃഷി ചെയ്യുന്നത്. പദ്ധതി ട്രാക്ടർ ഓടിച്ച് നിലമുഴുതുകൊണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷ് അധ്യക്ഷത വഹിച്ചു.
സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കാവശ്യമായ മുഴുവൻ പച്ചക്കറികളും പയറുകളും ഇവിടെ കൃഷി ചെയ്യും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, കില എന്നിവയുടെ സഹായത്തോടെ മഹിളാ കിസാൻ ശാക്തീകരണ പരിയോജനാ പദ്ധതിയുടെ ഭാഗമായാണ്  കൃഷി തുടങ്ങുന്നത്.
പത്ത് വനിതാ രക്ഷിതാക്കളുടെ യൂണിറ്റാണ് കൃഷി നിയന്ത്രിക്കുന്നത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളും കൃഷിക്ക് സഹായം നൽകുന്നുണ്ട്. വനിതാ രക്ഷിതാക്കൾക്കും അധ്യാപികമാർക്കും ട്രാക്ടർ ഓടിക്കാനുള്ള പരിശീലനവും ഒപ്പം നൽകുന്നുണ്ട്. പഠനത്തോടൊപ്പം കുട്ടികളിൽ കാർഷിക ആഭിമുഖ്യവും വളർത്തിയെടുക്കലാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് പറഞ്ഞു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി.സുധ, നൂൺമീൽ ഓഫീസർ പി.എൻ. ശ്രീജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽ പൊയിൽ, പി. സുധ, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി.ടി. എ പ്രസിഡന്റ് എ.ഹരിദാസ് , പദ്ധതി കോർഡിനേറ്റർ ദീപ, കെ. ഉസ്മാൻ , പി.ജയകുമാർ എന്നിവർ പ്രസംഗിച്ചു.
Share news
error: Content is protected !!