KOYILANDY DIARY

The Perfect News Portal

മദ്യ വിരുദ്ധ പ്രവർത്തനത്തിന്റെ 40-ാം വാർഷികാഘോഷം

കൊയിലാണ്ടി: കേളപ്പജി നഗർ മദ്യ നിരോധന സമിതി സംഘടിപ്പിക്കുന്ന മദ്യ വിരുദ്ധ പ്രവർത്തനത്തിന്റെ 40 ആം വാർഷികാഘോഷം നവംബർ 12ന് ശനിയാഴ്ച വൈകുന്നേരം കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും. 1981 ആഗസ്റ്റ് 15 മുതൽ മുചുകുന്നിൽ തുടർന്ന് വരുന്ന മദ്യ വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് വൈകീട്ട് മുചുകുന്ന് നോർത്ത് യൂ പി സ്കൂൾ അങ്കണത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിക്കും.
ഡോ: ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തും മീഞ്ചന്ത ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി നരസിംഹാനന്ദ, അഡ്വ: സുജാത വർമ്മ. എന്നിവർ സംസാരിക്കും. സമിതി നേതാക്കൾ ഉൾപ്പെടെ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളന പരിപാടിയിൽ ലഹരി വിരുദ്ധ ദീപമാല തെളിയിക്കും. വിദ്യാർത്ഥികളുടെയും മറ്റ് പ്രദേശിക പ്രതിഭകളുടെയും കലാപരിപാടികൾ അവതരിപ്പിക്കപ്പെടും
Advertisements
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കേരളത്തിൽ നടന്ന വിവിധ സമരങ്ങളിലും സംസ്ഥാന തല വാഹന ജാഥ പദയാത്ര പരിപാടികളിലും കാര്യമായ പങ്കാണ് കേളപ്പജി നഗർ മദ്യനിരോധന സമിതി വഹിച്ചു പോരുന്നതെന്ന് സമിതി നേതാക്കൾ പറഞ്ഞു. മദ്യത്തിനും മറ്റ് ലഹരിക്കുമെതിരെയുള്ള സമഗ്ര ബോധവൽവൽക്കരണ സത്യാഗ്രഹ പരിപാടികൾ ആഘോഷ സമാപന വേളയിൽ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, എൻ എം പ്രകാശൻ, വി കെ ദാമോദരൻ, അഹമ്മദ് ദാരിമി വി, ഇയ്യച്ചേരി പത്മിനി യോഗത്തൽ പങ്കെടുത്തു.