KOYILANDY DIARY

The Perfect News Portal

കളഞ്ഞു കിട്ടിയ 2 പവനോളം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകി പൂക്കാട് സ്വദേശി മാതൃകയായി

കൊയിലാണ്ടി: പൂക്കാട് അങ്ങാടിയിൽവെച്ച് കളഞ്ഞു കിട്ടിയ 2 പവനോളം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകി പൂക്കാട് പടിഞ്ഞാറെ സ്വദേശി മാതൃകയായി. 2 മാസം മുൻപ് പൂക്കാട് അങ്ങാടിയിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണമാലയാണ് ഉടമസ്ഥയായ കാപ്പാട് നെടൂളി റസീന ക്ക് കൈമാറിയത്. പൂക്കാട് പടിഞ്ഞായിൽ രാധയാണ് നാടിന് മാതൃകയായത്..
മാല കളഞ്ഞു കിട്ടിയതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉടമസ്ഥർ രാധയെ സമീപിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ, സെക്രട്ടറി ടി അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.
Advertisements