KOYILANDY DIARY.COM

The Perfect News Portal

ശക്തൻകുളങ്ങരയിൽ പ്ലാവ് കൊത്തൽ ചടങ്ങ് ഭക്ത്യാദരപൂർവ്വം നടന്നു

പ്ലാവ് കൊത്തൽ ചടങ്ങ് ഭക്ത്യാദരപൂർവ്വം നടന്നു. കൊയിലാണ്ടി വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ കർമ്മം ഭക്ത്യാദരപൂർവ്വം ഭംഗിയായി നടന്നു. മാർച്ച് 2 മുതൽ 7വരെയാണ് ക്ഷേത്ര മഹോത്സവം.
മഹോത്സവത്തിനുവേണ്ടി വിയ്യൂർ വാടാക്കട ഗണേശൻ എന്നവരുടെ വീട്ടുപറമ്പിൽ നിന്നാണ് പ്ലാവ് കൊത്തൽ കർമ്മം നടന്നത്. കൊടിയേറ്റത്തിനുള്ള മുള മുറികർമ്മം കീഴരിയൂർ ഉണിക്യാംകണ്ടി ചോയി എന്നവരുടെ പറമ്പിൽ നിന്നും കൊടിയേറ്റ ദിവസം കാലത്ത് നടക്കും.
Share news
error: Content is protected !!