KOYILANDY DIARY

The Perfect News Portal

സൂര്യകിരീടം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘സൂര്യകിരീടം’ 23 ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടികളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. കൂമുള്ളി വായനശാലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സന്ദീപ് കുമാർ നാലുപുരക്കൽ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി കൺവീനർ അജീഷ് അത്തോളി പരിപാടി വിശദീകരിച്ചു.
പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി, പഞ്ചായത്ത് അംഗങ്ങളായ ശകുന്തള കുനിയിൽ, ശാന്തി മാവീട്ടിൽ,ഷിജു കൂമുള്ളി, സുനിൽ കൂമുള്ളി, ബാബു പുത്തഞ്ചേരി ,ആർ.ബാബു, ഹരികൃഷ്ണൻ, ഗിരീഷ് ത്രിവേണി, അഷ്റഫ് ചീടത്തിൽ, രാധാകൃഷ്ണൻ ഒള്ളൂർ, രാജൻ പുത്തഞ്ചേരി, ചന്ദ്രൻ പൊയിലിൽ, അഖിൽ കൂമുള്ളി, ജസ് ലിൻ കമ്മോട്ടിൽ, ടി.പി അശോകൻ സംസാരിച്ചു.ജനറൽ കൺവീനർ സുനിൽ കൊളക്കാട് സ്വാഗതവും സി.കെ സബിത നന്ദിയും പറഞ്ഞു.